ഓട്ടവ : ഏറ്റവും പുതിയ കോവിഡ് വകഭേദത്തിനെതിരായ പുതിയ വാക്സിൻ ഉടൻ കാനഡയിൽ ലഭ്യമാകുമെന്ന് ഫൈസർ കാനഡ പ്രഖ്യാപിച്ചു. കോവിഡ്-19 ന്‍റെ ഒമിക്രോൺ LP.8.1 വകഭേദത്തെ ലക്ഷ്യമിട്ടുള്ള പുതിയ വാക്സിൻ ഹെൽത്ത് കാനഡ അംഗീകരിച്ചതായി ഫൈസർ കാനഡയും ബയോഎൻടെക്കും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ആറ് മാസവും അതിൽ കൂടുതൽ പ്രായമുള്ളവർക്ക് വാക്സിൻ ഉപയോഗിക്കാമെന്ന് ഹെൽത്ത് കാനഡ പറയുന്നു.

രാജ്യത്തുടനീളമുള്ള മിക്ക ഫാർമസികളിലും ഉടൻ വാക്സിൻ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ഓരോ പ്രവിശ്യയ്ക്കും അതിന്‍റെ പൊതു വാക്സിനേഷൻ പ്രോഗ്രാമിന് വ്യത്യസ്ത യോഗ്യതാ മാനദണ്ഡങ്ങളുള്ളതിനാൽ പ്രൊവിൻഷ്യൽ, ടെറിട്ടോറിയൽ ഹെൽത്ത് അതോറിറ്റികൾ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.