ടൊറൻ്റോ : സ്കാർബ്റോ ടൗൺ സെന്‍ററിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ 300 ബറോ ഡ്രൈവിലെ ഷോപ്പിങ് സെന്‍ററിലാണ് സംഭവം.

മാളിൽ വെടിവയ്പ്പ് നടക്കുമെന്ന് അറിയിച്ച് ഉച്ചയ്ക്ക് 1:51 ന് ഒരു കോൾ വന്നതായി ടൊറൻ്റോ പൊലീസ് പറഞ്ഞു. തുടർന്ന് ഷോപ്പിങ് സെന്‍ററിലെത്തിയ ഉദ്യോഗസ്ഥർ ലോവർ ലെവൽ ഫുഡ് കോർട്ടിനടുത്തുള്ള വാഷ്‌റൂമിലാണ് വെടിയേറ്റ പരുക്കുകളോടെ ഒരാളെ കണ്ടെത്തി. ഇയാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. പ്രതിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.
