ഓട്ടവ : ഗാസ പിടിച്ചെടുക്കാൻ ആക്രമണം ആരംഭിക്കുകയും വെസ്റ്റ് ബാങ്കിലെ “E1” മേഖലയിൽ കുടിയേറ്റ നിർമ്മാണത്തിനുള്ള പദ്ധതികൾക്ക് അംഗീകാരം നൽകാനുമുള്ള ഇസ്രയേൽ തീരുമാനത്തെ എതിർത്ത് കാനഡ. ജറുസലേമിന് സമീപമുള്ള E1 മേഖലയിൽ കുടിയേറ്റം നടത്താനുള്ള ഇസ്രയേലിന്‍റെ പദ്ധതിക്ക് ശക്തമായ തിരിച്ചടി ഉടൻ നൽകണമെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് പറഞ്ഞു.

ഇസ്രായേലി ഉന്നത ആസൂത്രണ സമിതിയുടെ ഈ തീരുമാനം അസ്വീകാര്യവും രാജ്യാന്തര നിയമങ്ങളുടെ ലംഘനവുമാണ്, അവർ കൂട്ടിച്ചേർത്തു. കാനഡയ്ക്ക് ഒപ്പം മറ്റ് നിരവധി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയങ്ങളും ഇസ്രയേലിന്‍റെ പദ്ധതിക്കെതിരെ ശക്തമായി രംഗത്ത് എത്തിയിട്ടുണ്ട്.