ദുർഹം : ഓണസദ്യയും കലാവിരുന്നുകളുമായി ഓണം നിറപ്പകിട്ടാക്കാൻ ഒരുങ്ങുകയാണ് മലയാളീസ് ഇൻ ദുർഹം (MIND). മൈൻഡ് “പൊന്നോണം-2025” ഓണാഘോഷം സെപ്റ്റംബർ 6 ശനിയാഴ്ച ഓഷവയിൽ (450 Emerald Ave., Oshawa, ON L1J 1K4) നടക്കും.

ഓണാഘോഷത്തോടനുബന്ധിച്ച് വടംവലി, പരമ്പരാഗത മത്സരങ്ങൾ, ഡാൻസ്, പാട്ട് ഒപ്പം വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ടെന്ന് മൈൻഡ് ഭാരവാഹികൾ അറിയിച്ചു. ഷെയിൻ മംഗളം (Southlake Ford Lincoln) ആണ് പരിപാടിയുടെ മെഗാസ്‌പോൺസർ. ഗബ്രിയേൽ കോട്ടേജ്, നിമേഷ് അതോലിക്കണ്ടി എന്നിവർ സഹ-സ്പോൺസറുമാരുമാണ്. അനീഷ്, സിറിൽ, ക്രിസ്റ്റഫർ, സിൻ്റോ, ആൽവിൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഓണാഘോഷപരിപാടികൾ ഒരുക്കുന്നത്.
