Sunday, August 31, 2025

എംപ്ലോയ്‌മെൻ്റ് ഇൻഷുറൻസ് സ്വീകർത്താക്കളുടെ എണ്ണം 12.8% വർധിച്ചു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ഓട്ടവ : എംപ്ലോയ്‌മെൻ്റ് ഇൻഷുറൻസ് (EI) ആനുകൂല്യങ്ങൾ ലഭിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്. 2025 ജൂണിൽ EI ആനുകൂല്യങ്ങൾ ലഭിക്കുന്ന മൊത്തം കനേഡിയൻ പൗരന്മാരുടെ എണ്ണം 18,000 വർധിച്ച് 541,000 ആയി. ഇത് മുൻ മാസത്തേക്കാൾ 3.4% വർധനയാണ്. കൂടാതെ 2024 ജൂണിനെ അപേക്ഷിച്ച് 12.8% വർധിച്ചതായും സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. 2025-ലെ ആദ്യ ആറ് മാസങ്ങളിൽ, 11% വർധിച്ച് പുതിയ EI ഗുണഭോക്താക്കളുടെ എണ്ണം ആകെ 54,000 ആയതായി ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ആനുകൂല്യങ്ങൾ ലഭിക്കുന്ന കനേഡിയൻ പൗരന്മാരിൽ ഭൂരിഭാഗവും കെബെക്കിലും ഒൻ്റാരിയോയിലും, തുടർന്ന് ആൽബർട്ട, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ, സസ്കാച്വാൻ എന്നിവിടങ്ങളിലുമാണ്. വർഷത്തിന്‍റെ ആദ്യ പകുതിയിൽ, കെബെക്കിൽ EI സ്വീകർത്താക്കളുടെ എണ്ണം 19.6 ശതമാനവും ഒൻ്റാരിയോയിൽ 12.5 ശതമാനവും വർധിച്ചതായി ഫെഡറൽ ഏജൻസി പറയുന്നു.

വ്യാപാരയുദ്ധം ഈ വർഷം കാനഡയുടെ നിർമ്മാണ മേഖലയിൽ ചില പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചെങ്കിലും, ജൂൺ, ജൂലൈ മാസങ്ങളിൽ ഉൽപ്പാദന മേഖലയിൽ മൊത്തത്തിൽ തൊഴിലവസരങ്ങളുടെ എണ്ണം ഉയരാൻ തുടങ്ങിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. ജൂലൈ മാസത്തിൽ ദേശീയ തൊഴിലില്ലായ്മ നിരക്ക് 6.9 ശതമാനമായി തുടരുന്നതായി ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!