Sunday, August 31, 2025

ജനസംഖ്യാ വർധന: കുടിയേറ്റ നിയന്ത്രണം കാര്യക്ഷമമാക്കണമെന്ന് ആൽബർട്ട

എഡ്മിന്‍റൻ : കുടിയേറ്റ നിയന്ത്രണം ഫെഡറൽ സർക്കാർ കാര്യക്ഷമമാക്കണമെന്ന് ആൽബർട്ട ഇമിഗ്രേഷൻ മന്ത്രി ജോസഫ് ഷോ പ്രധാനമന്ത്രി മാർക്ക് കാർണിയോട് ആവശ്യപ്പെട്ടു. ഭവന നിർമ്മാണം, ആരോഗ്യ സംരക്ഷണം, പൊതു സേവനങ്ങൾ എന്നിവയിലെ അമിതമായ സമ്മർദ്ദം ചൂണ്ടിക്കാട്ടിയാണ് മന്ത്രി ആവിശ്യമുന്നയിച്ചിരിക്കുന്നത്. പ്രവിശ്യയിലെ അഭൂതപൂർവമായ ജനസംഖ്യാ വളർച്ച സമ്പദ്‌വ്യവസ്ഥയിൽ ഉൾപ്പെടെ സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് പ്രീമിയർ ഡാനിയേൽ സ്മിത്ത് ഉയർത്തിക്കാട്ടിയിരുന്നു.

2023 ഏപ്രിൽ മുതൽ 2024 ഏപ്രിൽ വരെ പ്രവിശ്യാ ജനസംഖ്യ 4.41% വർധിച്ച് 204,677 ആയതായി ആൽബർട്ട സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ ഓഫീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് കാനഡയിലെ ഏറ്റവും ഉയർന്ന വാർഷിക വളർച്ചാ നിരക്കാണ്. പ്രധാനമായും അന്താരാഷ്ട്ര, അന്തർ-പ്രവിശ്യാ കുടിയേറ്റം മൂലമാണ് പ്രവിശ്യാ ജനസംഖ്യയിലെ വർധന ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, ഏകദേശം 450,000 പുതുമുഖങ്ങൾ ആൽബർട്ടയിൽ എത്തി.

അതേസമയം ജനസംഖ്യാ വർധന എന്ന വെല്ലുവിളികൾക്കിടയിലും, കുടിയേറ്റം ആൽബർട്ടയുടെ സാമ്പത്തിക വളർച്ചയുടെ മൂലക്കല്ലായി തുടരുന്നു. ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ, നിർമ്മാണം എന്നിവയുൾപ്പെടെ ഉയർന്ന ഡിമാൻഡുള്ള മേഖലകളിലേക്ക് വിദഗ്ധ തൊഴിലാളികളെ ആകർഷിക്കുന്നതിൽ AAIP വിജയിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ദേശീയ ശരാശരിയായ 2.1%-നെ മറികടന്ന് 2024-ൽ, പ്രവിശ്യാ ജിഡിപി 2.8% വളർന്നു. തൊഴിൽ വിടവുകൾ നികത്തുന്നതിൽ കുടിയേറ്റം പ്രധാന പങ്ക് വഹിച്ചതായി ഈ കണക്കുകൾ സൂചിപ്പിക്കുന്നു. കൂടാതെ കുടുംബ ഉടമസ്ഥതയിലുള്ള റസ്റ്ററൻ്റുകൾ മുതൽ ടെക് സ്റ്റാർട്ടപ്പുകൾ വരെയായി 2024-ൽ, ആൽബർട്ടയിലെ പുതിയ ബിസിനസുകളിൽ 25% കുടിയേറ്റക്കാരാണ് ആരംഭിച്ചതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!