ഹാലിഫാക്സ് : പ്രവിശ്യയിൽ പെട്രോൾ വില നേരിയ തോതിൽ വർധിച്ചതായി നോവസ്കോഷ യൂട്ടിലിറ്റി ആൻഡ് റിവ്യൂ ബോർഡ് അറിയിച്ചു. പ്രവിശ്യയിലെ സാധാരണ പെട്രോളിന്‍റെ വില ലിറ്ററിന് 0.9 സെൻ്റ് വർധിച്ച് 145.6 സെൻ്റായി. എന്നാൽ, ഡീസൽ വിലയിൽ മാറ്റമില്ലാതെ തുടരുന്നതായി ബോർഡ് റിപ്പോർട്ട് ചെയ്തു. ഡീസൽ വില തുടർച്ചയായ രണ്ടാം ആഴ്ചയും 145.5 സെൻ്റായി തുടരുന്നു.

കഴിഞ്ഞ വർഷം ഇതേ സമയത്ത്, പെട്രോളിന് ലിറ്ററിന് 163.0 സെന്റും ഡീസലിന് 164.0 ഉം ആയിരുന്നു നൽകിയിരുന്നത്.