Monday, September 8, 2025

കുറ്റവാളികളായ പൗരന്മാരല്ലാത്തവരെ നാടുകടത്തണം: പിയേർ പൊളിയേവ്

ഓട്ടവ : ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കനേഡിയൻ പൗരന്മാരല്ലാത്തവരെ ഉടനടി നാടുകടത്തണമെന്ന് കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡ ലീഡർ പിയേർ പൊളിയേവ്. ബാറ്റിൽ റിവർ-ക്രോഫൂട്ടിലെ ഉപതിരഞ്ഞെടുപ്പ് വിജയത്തിലൂടെ ഹൗസ് ഓഫ് കോമൺസിലേക്ക് മടങ്ങിയെത്തിയ പിയേർ നയ നിർദ്ദേശത്തിലൂടെ കുടിയേറ്റം, കുറ്റകൃത്യം, ദേശീയ സ്വത്വം എന്നിവയെക്കുറിച്ചുള്ള ദേശീയ ചർച്ചയ്ക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്. അതേസമയം പിയേറിന്‍റെ നയം കുടിയേറ്റക്കാരെ അന്യായമായി ലക്ഷ്യം വയ്ക്കുന്നതിനും ന്യായമായ നടപടിക്രമങ്ങളെ ഇല്ലാതാക്കുന്നതിനും സാധ്യതയുണ്ടെന്ന് വിമർശകർ വാദിക്കുന്നു.

കാനഡയിൽ കുറ്റകൃത്യങ്ങൾ ചെയ്യുന്ന പൗരന്മാരല്ലാത്തവർ ജയിൽ ശിക്ഷ അനുഭവിക്കുകയും നാടുകടത്തപ്പെടുകയും വേണം, അദ്ദേഹം വ്യക്തമാക്കി. അക്രമാസക്തമായ കുറ്റകൃത്യങ്ങൾ, നശീകരണ പ്രവർത്തനങ്ങൾ, വംശീയ-വിദ്വേഷവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, പ്രത്യേകിച്ച് പലസ്തീൻ അനുകൂല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങൾ എന്നിവ ഇതിന് ഉദാഹരണമായി പിയേർ എടുത്തുകാണിച്ചു. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ (ഏഴ് വർഷം വരെ പരമാവധി ശിക്ഷയോ ആറ് മാസമോ അതിൽ കൂടുതലോ തടവോ ഉള്ള കുറ്റകൃത്യങ്ങൾ) ശിക്ഷിക്കപ്പെട്ട പൗരന്മാരല്ലാത്തവരെ നാടുകടത്താൻ അനുവദിക്കുന്ന ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി പ്രൊട്ടക്ഷൻ ആക്റ്റ് (IRPA) യുമായി പിയേറിന്‍റെ നയം യോജിക്കുന്നു. നടപടിക്രമങ്ങൾ വേഗത്തിലാക്കുക, കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) ഫണ്ടിങ് വർധിപ്പിക്കുക, പൗരന്മാരല്ലാത്തവർക്കിടയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിന് കർശനമായ വീസ നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!