വൈറ്റ് ഹോഴ്സ് : യൂകോൺ നോമിനി പ്രോഗ്രാമിലേക്ക് (YNP) 67 നോമിനേഷൻ അലോക്കേഷനുകൾ കൂടി ലഭിച്ചതായി യൂകോൺ സർക്കാർ അറിയിച്ചു. ഫെഡറൽ ഗവൺമെൻ്റ് PNP അലോക്കേഷനുകൾ 50% വെട്ടിക്കുറച്ചതിനെത്തുടർന്ന് 215 സ്‌പെയ്‌സുകളിൽ നിന്ന് 2025-ലെ ആകെ നോമിനേഷൻ സ്‌പെയ്‌സുകളുടെ എണ്ണം ഇപ്പോൾ 282 ആയി വർധിച്ചു. കൈമാറ്റ അപേക്ഷകൾ പ്രോസസ്സ് ചെയ്തതിന്‍റെയും, ഇതിനകം നൽകിയിട്ടുള്ള ഇൻവിറ്റേഷന്‍റെയും (ITAs), 13 ITA പിൻവലിക്കലുകളുടെയും ഫലമായി, ഓഗസ്റ്റിൽ പ്രവിശ്യയ്ക്ക് 80 പുതിയ ഇൻവിറ്റേഷൻ കൂടി നൽകാം. മെയ് 23 നും മെയ് 27 നും ഇടയിൽ, YNP ആകെ 153 അപേക്ഷകർക്ക് യൂകോൺ ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.

ഈ വർഷം മാർച്ചിൽ, YNP എക്സ്പ്രസ്സ് ഓഫ് ഇന്‍റർസ്റ്റ് (EOI) സംവിധാനത്തിലേക്ക് മാറുകയും വിദേശ പൗരന്മാരെ യൂകോൺ ഇമിഗ്രേഷനായി നാമനിർദ്ദേശം ചെയ്യാൻ ആഗ്രഹിക്കുന്ന തൊഴിലുടമകളിൽ നിന്ന് അഞ്ഞൂറിലധികം അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തു. കുറഞ്ഞത് ഒരു വർഷമെങ്കിലും പ്രവിശ്യയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തിട്ടുള്ള ക്ലയൻ്റുകളെ നാമനിർദ്ദേശം ചെയ്ത തൊഴിലുടമകൾക്കാണ് YNP ഇൻവിറ്റേഷൻ നൽകുന്നത്.