വിനിപെഗ് : മാനിറ്റോബയിൽ കാണാതായ 29 വയസ്സുള്ള നോർവീജിയൻ ഹൈക്കറെ മരിച്ചനിലയിൽ കണ്ടെത്തിയതായി ആർസിഎംപി അറിയിച്ചു. യോർക്ക് ഫാക്ടറിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇയാളെ ഓഗസ്റ്റ് 15 ന് കാണാതായിരുന്നു. ഞായറാഴ്ച രാവിലെ പത്തരയോടെ ഹെയ്‌സ് നദിയുടെ സമീപത്ത് നിന്നും വെള്ളിയാഴ്ച അദ്ദേഹത്തിന്‍റെ ജാക്കറ്റ് കണ്ടെത്തിയ സ്ഥലത്ത് നിന്ന് അൽപ്പം അകലെയായി മൃതദേഹം കണ്ടെത്തി.

ഗില്ലം ആർസിഎംപിയിൽ നിന്നും പാർക്ക്സ് കാനഡയിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും ഫോർട്ട് സെവേണിൽ നിന്നുള്ള കമ്മ്യൂണിറ്റി സെർച്ചർമാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിനിപെഗിലേക്ക് കൊണ്ടുപോയി.