എഡ്മിന്‍റൻ : കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവ് മത്സരിച്ച ആൽബർട്ടയിലെ ബാറ്റിൽ റിവർ – ക്രൗഫൂട്ട് ഉപതിരഞ്ഞെടുപ്പിൽ ഇരുന്നൂറിലധികം വോട്ടുകൾ അസാധുവായതായി ഇലക്ഷൻസ് കാനഡ. ആകെ 211 വോട്ടുകൾ അസാധുവായപ്പോൾ 51,085 വോട്ടുകൾ സാധുവായതായും ഏജൻസി അറിയിച്ചു.

ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ലെങ്കിലോ ആ റൈഡിങ്ങിൽ മത്സരിക്കാത്ത ഒരാളുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലോ വോട്ട് അസാധുവായതായി കണക്കാക്കുമെന്ന് ഇലക്ഷൻസ് കാനഡയുടെ വക്താവ് മാത്യു മക്കെന്ന പറയുന്നു. ബാറ്റിൽ റിവർ – ക്രൗഫൂട്ട് ഉപതിരഞ്ഞെടുപ്പിൽ 214 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ഉപതിരഞ്ഞെടുപ്പിൽ പിയേർ പൊളിയേർ 80 ശതമാനത്തിലധികം (41,308 വോട്ടുകൾ) വോട്ടുകൾ നേടി വിജയിച്ച് വീണ്ടും ഹൗസ് ഓഫ് കോമൺസിലേക്ക് തിരികെയെത്തി.