Tuesday, October 14, 2025

പുതിയ 400-സീരീസ് ഹൈവേ നിർമ്മാണം ഉടൻ ആരംഭിക്കും: ഡഗ് ഫോർഡ്

ടൊറൻ്റോ : പ്രവിശ്യയിലെ കനത്ത ഗതാഗത തടസ്സത്തിനൊരു പരിഹാരമായി തെക്കൻ ഒൻ്റാരിയോയിലെ ഒരു പ്രധാന പുതിയ ഹൈവേയുടെ നിർമ്മാണം ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും. ഹൈവേ 413-ന്‍റെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള ആദ്യ രണ്ട് കരാറുകൾ നൽകിയതായി ഒൻ്റാരിയോ സർക്കാർ പ്രഖ്യാപിച്ചു. മിസ്സിസാഗ, മിൽട്ടൺ, ഹാൽട്ടൺ ഹിൽസ് എന്നിവയ്ക്ക് സമീപമുള്ള ഹൈവേ 401/407 ഇന്‍റർചേഞ്ചിൽ നിന്ന് വോണിലെ ഹൈവേ 400 വരെ ഹൈവേ 413 എത്തും. കൂടാതെ ഹൈവേകൾ 410, 427 എന്നിവയിലേക്കും വിപുലീകരണങ്ങൾ ഉണ്ടാകും. അതേസമയം പ്രധാന കൃഷിയിടങ്ങളിലൂടെ കടന്നുപോകുകയും വംശനാശഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങളെ അപകടത്തിലാക്കുകയും ചെയ്യുന്നതിനാൽ ഹൈവേ 413 നിർമ്മാണത്തിനെതിരെ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധ സ്വരമുയർത്തിയിട്ടുണ്ട്.

ജിടിഎയിലും ഒൻ്റാരിയോയിലുടനീളമുള്ള ഡ്രൈവർമാരെ കനത്ത ഗതാഗതക്കുരുക്കിൽ നിന്നും മോചിപ്പിക്കാനുള്ള പ്രവിശ്യാ സർക്കാരിന്‍റെ പദ്ധതിയുടെ കേന്ദ്രബിന്ദുവായ ഹൈവേ 413 പൂർത്തിയാക്കുകയാണ്, പ്രീമിയർ ഡഗ് ഫോർഡ് പറയുന്നു. ഹൈവേ 413 യാത്രാ സമയം 30 മിനിറ്റ് വരെ കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് താരിഫുകളും സാമ്പത്തിക അനിശ്ചിതത്വവും നേരിടുന്ന സാഹചര്യത്തിൽ, പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥ മുന്നോട്ട് കൊണ്ടുപോകാനും ആയിരക്കണക്കിന് ആളുകൾക്ക് ജോലി നൽകാനും പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയുന്ന തരത്തിൽ നിർമ്മാണ കരാറുകൾ വേഗത്തിൽ നൽകും, അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഹൈവേയുടെ നിർമ്മാണം എപ്പോൾ പൂർത്തിയാകുമെന്നോ എത്ര തുക വേണ്ടിവരുമെന്നോ ഡഗ് ഫോർഡും ഗതാഗത മന്ത്രി പ്രബ്മീത് സർക്കറിയും വ്യക്തമാക്കിയിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!