Tuesday, October 14, 2025

കുടിയേറ്റ ക്വാട്ട വർധിപ്പിച്ച് സസ്കാച്വാൻ

റെജൈന : സസ്കാച്വാനിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്കൊരു സന്തോഷവാർത്ത. 2025-ലെ സസ്കാച്വാൻ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാമിനുള്ള (SINP) ക്വാട്ട ഫെഡറൽ സർക്കാർ വർധിപ്പിച്ചു. പ്രവിശ്യക്കുള്ള നോമിനേഷനുകളുടെ എണ്ണം 1,136 വർധിപ്പിച്ചതായി സസ്കാച്വാൻ സർക്കാർ അറിയിച്ചു. ഇതോടെ SINP-ക്ക് കീഴിലുള്ള ഈ വർഷത്തെ ആകെ വിഹിതം 4,761 ആയി. പുതിയ നോമിനേഷനുകളിൽ 25% ട്രക്കിങ്, ഫുഡ് സർവീസ്, റീട്ടെയിൽ വ്യാപാരം എന്നിവയിലെ ജോലികൾക്കായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജൂണിൽ 25% നോമിനേഷൻ പരിധിയിലെത്തിയ മേഖലകളാണിവ, അതിനുശേഷം SINP ഈ മേഖലകളിലെ അപേക്ഷകൾ തിരികെ നൽകാൻ തുടങ്ങിയിരുന്നു. നോമിനേഷൻ വർധനയോടെ ഈ മേഖലകളിലെ ചില അപേക്ഷകൾക്കുള്ള പ്രോസസ്സിങ് വീണ്ടും ആരംഭിക്കും.

SINP-യിലെ മാറ്റങ്ങൾ

ജനുവരിയിൽ, മുൻ വർഷത്തെ അപേക്ഷിച്ച് 2025-ലെ SINP-യുടെ വിഹിതം 50% കുറച്ചു. കൂടാതെ നോമിനികളിൽ 75% ഇതിനകം കാനഡയിലായിരിക്കണം എന്ന പുതിയ നിബന്ധനയും ഫെഡറൽ ഗവൺമെൻ്റ് അവതരിപ്പിച്ചു. കാനഡയ്ക്ക് പുറത്തുനിന്നുള്ള നോമിനികൾക്കുള്ള 25% വിഹിതത്തിൽ, ആരോഗ്യ സംരക്ഷണം, കൃഷി, സ്‌കിൽഡ് ട്രേഡുകൾ എന്നിവയിലെ അപേക്ഷകർക്ക് SINP മുൻഗണന നൽകുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!