ടൊറൻ്റോ : ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) ഓഗസ്റ്റ് 28-ന് നടത്തിയ അഞ്ച് ടാർഗെറ്റഡ് നറുക്കെടുപ്പുകളിലൂടെ ആകെ 468 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഫോറിൻ വർക്കർ സ്ട്രീം, ഇന്‍റർനാഷണൽ സ്റ്റുഡൻ്റ് സ്ട്രീം, ഇൻ-ഡിമാൻഡ് സ്കിൽസ് സ്ട്രീം എന്നിവയുടെ ഭാഗമായ ഈ നറുക്കെടുപ്പുകൾ ഒൻ്റാരിയോയിലെ പ്രധാന പ്രദേശങ്ങളിലേക്ക് പ്രതിഭകളെ ആകർഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഏകദേശം 3 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് OINP നറുക്കെടുപ്പുകൾ നടക്കുന്നത്. ജൂൺ 6-നാണ് അവസാനമായി ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) നറുക്കെടുപ്പുകൾ നടന്നത്. ജൂലൈ 2 നും ഓഗസ്റ്റ് 28 നും ഇടയിൽ അപേക്ഷിച്ചവരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. സ്ട്രീമും ടാർഗെറ്റുചെയ്‌ത ഫോക്കസും അനുസരിച്ച് ഓരോ നറുക്കെടുപ്പുകൾക്കും വ്യത്യസ്ത സ്കോർ പരിധികൾ ഉണ്ടായിരുന്നു.