ബ്രാംപ്ടൺ : നഗരത്തിൽ ഫുട്‌ബോൾ ആവേശം നിറച്ച് കിക്ക്സ്റ്റാർട്ട് അത്‌ലറ്റിക്‌സ് സംഘടിപ്പിക്കുന്ന സോക്കർ ടൂർണമെൻ്റ് നാളെ നടക്കും. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ ബ്രാംപ്ടൺ സേവ് മാക്സ് സ്പോർട്സ് സെന്‍ററിൽ (1495 Sandalwood PKWY E, Brampton, ON L6P 0K2) നടക്കുന്ന “മലബാർ ലയൺസ് കപ്പ്” ആയുള്ള സെവൻസ് ടൂർണമെൻ്റിൽ 12 മലയാളി ടീമുകൾ പങ്കെടുക്കും. ബ്രാംപ്ടൺ മേയർ പാട്രിക്ക് ബ്രൗൺ മുഖ്യാതിഥിയായിരിക്കും. കൂടാതെ മിസ്സിസാഗ-മാൾട്ടൺ എംപിപി ദീപക് ആനന്ദ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.

ടൂർണമെൻ്റിൽ വിജയികളാകുന്ന ടീമിന് മലബാർ ലയൺസ് കപ്പിനൊപ്പം 1000 ഡോളർ ക്യാഷ് പ്രൈസും ലഭിക്കും. 250 ഡോളറാണ് ടീം രജിസ്ട്രേഷൻ ഫീസ്. സോക്കർ ടൂർണമെൻ്റിനോടനുബന്ധിച്ച് ഫുഡ് കോർട്ടും മറ്റു വിനോദോപാധികളും ഒരുക്കിയിട്ടുണ്ടെന്ന് കിക്ക്സ്റ്റാർട്ട് അത്‌ലറ്റിക്‌സ് ഭാരവാഹികൾ അറിയിച്ചു.