Saturday, August 30, 2025

നടുറോഡിൽ ആയുധാഭ്യാസം: സിഖ് വംശജനെ വെടിവെച്ചു കൊന്ന് യുഎസ് പൊലീസ്

ലൊസാഞ്ചലസ് : യുഎസിൽ നടുറോഡിൽ ആയുധാഭ്യാസം നടത്തിയ സിഖ് വംശജനെ വെടിവെച്ചു കൊന്നു. സിഖ് വംശജരുടെ പരമ്പരാഗത ആയോധന കലയായ ‘ഗട്ക’ അഭ്യാസം നടത്തിയ 36 വയസ്സുള്ള ഗുർപ്രീത് സിങ്ങാണ് കൊല്ലപ്പെട്ടത്. ലൊസഞ്ചലസിലെ ഫിഗുറോവ തെരുവിനും ഒളിംപിക് ബൊളിവാഡിനും ഇടയിലുള്ള തിരക്കേറിയ റോഡിൽ ജൂലൈ 13നായിരുന്നു സംഭവം.

തന്‍റെ കാർ റോഡിന് നടുവിലായി നിർത്തിയിട്ട ശേഷം റോഡിൽ കത്തിയുമായി അഭ്യാസം നടത്തുകയായിരുന്ന ഗുർപ്രീതിനോട് കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതിരിക്കുകയും പൊലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് ലൊസാഞ്ചലസ് പൊലീസ് വെടിവെച്ചത്. സിഖ് വംശജർ ഗട്ക അഭ്യാസത്തിനുപയോഗിക്കുന്ന ഇരുവശവും മൂർച്ചയുള്ള ‘ഖണ്ഡ’ ആണ് ഗുർപ്രീതിന്‍റെ പക്കലുണ്ടായിരുന്നതെന്ന് പിന്നീട് കണ്ടെത്തി. ആയുധം ഉപേക്ഷിക്കാൻ പൊലീസ് ഒട്ടേറെത്തവണ ഗുർപ്രീതിനോട് ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. പൊലീസ് അടുത്തേക്ക് പോകാൻ ശ്രമിച്ചപ്പോൾ ഗുർപ്രീത് ഉദ്യോഗസ്ഥർക്കുനേരെ കുപ്പിയെറിഞ്ഞു. തുടർന്ന് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾ മറ്റൊരു പൊലീസ് വാഹനത്തെ ഇടിക്കുകയും ചെയ്തു. കാറിൽ നിന്നിറങ്ങി പൊലീസിനു നേരെ പാഞ്ഞടുത്തപ്പോഴാണ് വെടിവെച്ചതെന്ന് ലൊസാഞ്ചലസ് പൊലീസ് പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!