വിനിപെഗ് : വാരാന്ത്യം മുഴുവൻ സെൻട്രൽ മാനിറ്റോബയിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC). ഈർപ്പത്തിനൊപ്പം താപനില 34 നും 37 നും ഇടയിൽ അനുഭവപ്പെടും. തിങ്കളാഴ്ചയോടെ ചൂട് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ ഏജൻസി അറിയിച്ചു.

തലവേദന, ഓക്കാനം, തലകറക്കം, ദാഹം, ഇരുണ്ട മൂത്രം, ക്ഷീണം എന്നിവയുൾപ്പെടെയുള്ള ചൂട് മൂലമുണ്ടാകുന്ന രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങൾ ശ്രദ്ധിക്കണമെന്ന് ഏജൻസി നിർദ്ദേശിച്ചു. ഈ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ ജോലി നിർത്തി ധാരാളം വെള്ളം കുടിക്കണം.