Wednesday, September 10, 2025

ജൂതവിരുദ്ധത: അടിയന്തര നടപടി ആവശ്യപ്പെട്ട് ലിബറൽ എംപിമാർ

ഓട്ടവ : രാജ്യത്ത് വർധിച്ചുവരുന്ന യഹൂദവിരുദ്ധത പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ലിബറൽ കോക്കസ് ആവശ്യപ്പെട്ടു. ഓട്ടവയിലെ ഒരു ഗ്രോസറി സ്റ്റോറിൽ 70 വയസ്സുള്ള ജൂത സ്ത്രീക്ക് കുത്തേറ്റ സംഭവത്തെ തുടർന്നാണ് മൗണ്ട് റോയൽ എംപി ആന്‍റണി ഹൗസ്ഫാദറും ഒപ്പം 31 ലിബറൽ നിയമസഭാംഗങ്ങളും നടപടി ആവശ്യപ്പെട്ടത്. അടുത്തയാഴ്ച ഭരണകക്ഷിയുടെ ആഭ്യന്തര കോക്കസ് യോഗത്തിനും സെപ്റ്റംബർ 15 ന് പാർലമെൻ്റ് വീണ്ടും ചേരുന്നതിനും തൊട്ടുമുമ്പാണ് നടപടിക്കുള്ള ആഹ്വാനം.

ജൂതർക്കെതിരെ വർധിച്ചു വരുന്ന ആക്രമണങ്ങളെ അപലപിച്ച ലിബറൽ കോക്കസ് അംഗങ്ങൾ കാനഡയിൽ ഇത്തരം സംഭവങ്ങൾ സാദാരണമായി മാറുകയാണെന്നും മുന്നറിയിപ്പ് നൽകുകയും ചെയ്തു. മൂന്ന് വർഷം മുമ്പ്, അത്തരമൊരു സംഭവം ഞെട്ടിക്കുന്നതായിരുന്നു, എന്നാൽ ഇപ്പോൾ ഇത്തരം സംഭവങ്ങൾ സാധാരണയായി മാറിയിരിക്കുന്നതായി എംപിമാർ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!