യെല്ലോ നൈഫ് : അനിയന്ത്രിതമായി കത്തിപ്പടരുന്ന കാട്ടുതീയെ തുടർന്ന് നോർത്ത് വെസ്റ്റ് ടെറിറ്ററീസിലെ ഫോർട്ട് പ്രൊവിഡൻസ് കമ്മ്യൂണിറ്റിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. തീപിടുത്തം രണ്ട് കിലോമീറ്റർ ചുറ്റളവിൽ പടർന്നിട്ടുണ്ട്. കുടിയിറക്കപ്പെട്ടവർക്ക് ഫോർട്ട് പ്രൊവിഡൻസിൽ നിന്നും ഏകദേശം 120 കിലോമീറ്റർ അകലെയുള്ള ഹേ റിവറിൽ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

കമ്മ്യൂണിറ്റിയിലെ കെട്ടിടങ്ങളും വീടും സംരക്ഷിക്കാൻ വിദഗ്ധർ പ്രവർത്തിക്കുന്നുണ്ട്. കാട്ടുതീ പ്രതിരോധത്തിന് ജലപീരങ്കികളും സ്പ്രിംഗളറുകളും ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച നോർത്ത് വെസ്റ്റ് ടെറിറ്ററീസിലെ വാട്ടിയിൽ താമസിക്കുന്ന 500 താമസക്കാരോട് ഒഴിഞ്ഞുപോകാൻ ഉത്തരവിട്ടിരുന്നു.