തണ്ടർ ബേ : തണ്ടർ ബേ മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിൽ ഓണം ആഘോഷിക്കുന്നു. സെപ്റ്റംബർ ആറിന് ഉച്ചക്ക് പന്ത്രണ്ട് മുതൽ “മെഗാ ഓണം 2025” എന്ന പേരിൽ തണ്ടർ ബേ ക്ലെ കൊളീജിയം ബിൽഡിങ്ങിലാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

ഓണാഘോഷത്തിനോടനുബന്ധിച്ച് നയാഗ്ര തരംഗത്തിന്‍റെ ചെണ്ടമേളം, ഡാൻസ്, വിഭവസമൃദ്ധമായ ഓണസദ്യ, വിവിധ കല-കായിക മത്സരങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. പ്രവേശനം ടിക്കറ്റ് മൂലമായിരിക്കും. അസോസിയേഷൻ അംഗങ്ങൾക്ക് 25 ഡോളർ, അംഗങ്ങൾ അല്ലാത്തവർക്ക് 30 ഡോളർ, 6-13 പ്രായമുള്ള കുട്ടികൾക്ക് 15 ഡോളർ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. 6 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.
