എഡ്മിന്‍റൻ : ആൽബർട്ടയിലെ ഹെറിറ്റേജ് ഓഫ് മലയാളീസ് ഇൻ എഡ്മിന്‍റൻ (HOME) പ്രവർത്തനോദ്‌ഘാടനവും ആദ്യ ഓണാഘോഷവും നടന്നു. ഓഗസ്റ്റ് 31-ന് എഡ്മിന്‍റനിലെ റൻഡിൽ പാർക്കിൽ നടന്ന ചടങ്ങിൽ സംഘടനയുടെ ഉദ്‌ഘാടനം മാതാപിതാക്കൾ നിർവ്വഹിച്ചു. ചെയർമാൻ ലിനോ പോൾ അധ്യക്ഷനായിരുന്നു.

ഓണാഘോഷത്തോടനുബന്ധിച്ച് തിരുവാതിരകളി, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരുന്നു. സെക്രട്ടറി ജസ്റ്റിൻ ജോസ്, ട്രഷറർ ജിബിൻ ആൽബി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
