കാല്‍ഗറി : കാട്ടുതീ പുക പ്രൈറികളുടെ ഭൂരിഭാഗവും മൂടിയതോടെ കാല്‍ഗറിയിൽ വായുമലിനീകരണം രൂക്ഷമായതായി എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) മുന്നറിയിപ്പ് നൽകി. യെല്ലോ നൈഫ് മുതൽ കാൽഗറി വരെയും കിഴക്ക് സസ്കാച്വാൻ വരെയും മുന്നറിയിപ്പ് ബാധകമായിരിക്കും. രാവിലെ 6 മണി വരെ, കാൽഗറി, എഡ്മിന്‍റൻ എന്നിവയുൾപ്പെടെ ആൽബർട്ടയിലെ നിരവധി നഗരങ്ങളിൽ വായു ഗുണനിലവാര ആരോഗ്യ സൂചിക 10+ ആയി റിപ്പോർട്ട് ചെയ്തു.

കാൽഗറിയിൽ, കാട്ടുതീ പുക വായുമലിനീകരണത്തിനും ദൃശ്യപരത കുറയുന്നതിനും കാരണമായിട്ടുണ്ട്. വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ, കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് കാട്ടുതീ പുക കടുത്ത ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും.