കാല്‍ഗറി : കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ നഗരത്തിലെ വീടുകളുടെ വിൽപ്പന 8.8% കുറഞ്ഞതായി കാല്‍ഗറി റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട് ചെയ്തു. 2024 ഓഗസ്റ്റിൽ 2,182 വീടുകളുടെ വിൽപ്പന നടന്നപ്പോൾ കഴിഞ്ഞ മാസം 1,989 വീടുകൾ മാത്രമാണ് കൈമാറ്റം ചെയ്യപ്പെട്ടതെന്ന് ബോർഡ് പറയുന്നു.

അതേസമയം കഴിഞ്ഞ മാസം വിപണിയിൽ 3,478 പുതിയ ലിസ്റ്റിങ്ങുകൾ ഉണ്ടായി. മുൻവർഷത്തെ അപേക്ഷിച്ച് പുതിയ ലിസ്റ്റിങ്ങുകളിൽ 1.7% ഇടിവ് നേരിട്ടു. കൂടാതെ ഇൻവെന്‍ററി 48.2% വളർന്ന് നഗരത്തിൽ വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണം 6,661 ആയി ഉയർന്നു. കഴിഞ്ഞ മാസം നഗരത്തിലെ വീടുകളുടെ വില 4.1% കുറഞ്ഞ് 577,200 ഡോളറായി.