റെജൈന : ശൈത്യകാലത്തിന്‍റെ വരവറിയിച്ച് സസ്കാച്വാനിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ്. താപനില പൂജ്യത്തിലേക്ക് താഴുന്നതോടെ പ്രവിശ്യയുടെ കിഴക്കൻ ഭാഗങ്ങളിൽ മഞ്ഞുവീഴുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. മെൽഫോർട്ട്, നിപാവിൻ, ഹഡ്‌സൺ ബേ, കംസാക്ക്, കനോറ എന്നീ പ്രദേശങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും.

ബുധനാഴ്ച രാത്രിയിലും പുലർച്ചെ വരെയും താപനില 0 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടും. എന്നാൽ, സൂര്യോദയത്തിന് തൊട്ടുപിന്നാലെ താപനില വീണ്ടും ഉയരും. മഞ്ഞ് സാധ്യതയുള്ള പ്രദേശങ്ങളിലെ സസ്യങ്ങളെയും മരങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാനും കാലാവസ്ഥാ ഏജൻസി നിർദ്ദേശിച്ചു.
