ഓട്ടവ : ഇന്ധന ചോർച്ചയും തുടർന്നുള്ള തീപിടുത്ത സാധ്യതയും കണക്കിലെടുത്ത് കാനഡയിൽ നിരവധി ഷെവർലെ വാഹനങ്ങൾ തിരിച്ചുവിളിച്ചതായി ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. 2023-2026 മോഡൽ ഷെവർലെ കോർവെറ്റുകളാണ് ബാധിച്ച വാഹനങ്ങൾ.

ഈ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുമ്പോൾ ഇന്ധനം ഇന്ധന ഫില്ലർ പോക്കറ്റിൽ നിന്ന് ചോരുമെന്ന് ഏജൻസി പറയുന്നു. ഇതിന്റെ ഫലമായി, ഇടതുവശത്തെ റേഡിയേറ്ററിലേക്കും ഫാൻ അസംബ്ലിയിലേക്കും ഇന്ധനം എത്തുകയും തീപിടിത്തത്തിന് കാരണമാകുമെന്നും അധികൃതർ പറയുന്നു. കാനഡയിൽ 1,801 വാഹനങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. വാഹനഉടമകളെ മെയിൽ വഴി അറിയിക്കുമെന്നും ചോർന്ന ഇന്ധനം വഴിതിരിച്ചുവിടാൻ ഒരു ഷീൽഡ് സ്ഥാപിക്കുന്നതിനായി ഡീലർഷിപ്പിലേക്ക് വാഹനം എത്തിക്കണമെന്നും ജനറൽ മോട്ടോഴ്‌സ് അറിയിച്ചു.