ഹാലിഫാക്സ് : അടുത്ത രണ്ട് വർഷത്തേക്കുള്ള വൈദ്യുതി നിരക്കുകൾ സംബന്ധിച്ച് ഉപയോക്തൃ പ്രതിനിധികളുമായി ഒത്തുതീർപ്പിലെത്തിയതായി നോവസ്കോഷ പവർ പ്രഖ്യാപിച്ചു. നോവസ്കോഷ എനർജി ബോർഡ് (NSEB) വൈദ്യുതി കരാർ അംഗീകരിച്ചാൽ, 2026 ലും 2027 ലും വൈദ്യുതി നിരക്ക് 2.1% വർധിക്കും. പുതിയ നിരക്കുകൾ രണ്ട് വർഷവും ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. കൂടാതെ രണ്ട് വർഷത്തേക്കുള്ള റെസിഡൻഷ്യൽ നിരക്കുകൾ ഏകദേശം 4.1% ഉയരുമെന്നും പ്രതീക്ഷിക്കുന്നു.

അതേസമയം നിരക്ക് വർധന മുതിർന്ന പ്രവിശ്യാ നിവാസികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് കരുതുന്നു. മിക്ക മുതിർന്ന പൗരന്മാരും സ്ഥിര വരുമാനത്തിലാണ് ജീവിക്കുന്നത്. നിരക്ക് വർധന ഓരോ പൗരനും ഓരോ വർഷവും 60 ഡോളർ അല്ലെങ്കിൽ 70 ഡോളർ കൂടുതൽ ചെലവഴിക്കേണ്ടി വരും.