ഓട്ടവ: കാനഡയിലെ പ്രമുഖ ഭക്ഷ്യ നിര്‍മ്മാതാക്കളായ ഓള്‍ഡ് ഡച്ച് ഫുഡ്സ്, തങ്ങളുടെ ജനപ്രിയ ഉല്‍പ്പന്നമായ ‘റിഡ്ജസ് സോര്‍ ക്രീം, ഗ്രീന്‍ ഒനിയന്‍ & ബേക്കണ്‍ ഫ്േളവര്‍ പൊട്ടറ്റോ ചിപ്സ്’ തിരിച്ചുവിളിച്ചു. ചില പാക്കറ്റുകളില്‍ അലര്‍ജിയുണ്ടാക്കാന്‍ സാധ്യതയുള്ള പാല്‍ ചേര്‍ത്തിരിക്കുന്നത് ലേബലില്‍ രേഖപ്പെടുത്താന്‍ വിട്ടുപോയതാണ് കാരണം. കാനേഡിയന്‍ ഫുഡ് ഇന്‍സ്പെക്ഷന്‍ ഏജന്‍സിയാണ് (CFIA) ഇതു സംബന്ധിച്ച സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കിയത്.
വില്‍പ്പന നടത്തുകയോ, വിതരണം ചെയ്യുകയോ, കഴിക്കുകയോ ചെയ്യരുത് എന്ന് ഹെല്‍ത്ത് കാനഡ അവരുടെ വെബ്‌സൈറ്റില്‍ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.ആല്‍ബര്‍ട്ട, ബ്രിട്ടിഷ് കൊളംബിയ, ന്യൂ ബ്രണ്‍സ്വിക്, നോവസ്‌കോഷ, ഒന്റാരിയോ, പിഇഐ, കെബെക്ക് എന്നിവിടങ്ങളിലും മറ്റ് ചില പ്രവിശ്യകളിലും ഈ ഉല്‍പ്പന്നം വിതരണം ചെയ്തിട്ടുണ്ട്.

ഉല്‍പ്പന്നം കഴിക്കുന്നത് വഴി ഗുരുതരമല്ലാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഹെല്‍ത്ത് കാനഡ വിലയിരുത്തിയതിനാല്‍, ഇത് ‘ക്ലാസ് II’ വിഭാഗത്തിലുള്ള റീക്കോള്‍ ആയിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 200 ഗ്രാം പാക്കറ്റുകളില്‍ ലഭ്യമായ ഈ ചിപ്സുകള്‍, 0 66343 21623 2 എന്ന യൂണിവേഴ്‌സല്‍ പ്രൊഡക്റ്റ് കോഡ് (UPC) ഉപയോഗിച്ച് തിരിച്ചറിയാം.