വിനിപെഗ് : ഏറ്റവും പുതിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പിൽ 3,347 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി മാനിറ്റോബ സർക്കാർ. മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന്‍റെ (MPNP) ഇന്‍റർനാഷണൽ എഡ്യൂക്കേഷൻ സ്ട്രീം, മാനിറ്റോബ സ്കിൽഡ് വർക്കർ പാത്ത്‌വേ, സ്കിൽഡ് വർക്കർ ഓവർസീസ് പാത്ത്‌വേ എന്നിവയിലെ ആയിരക്കണക്കിന് വിദഗ്ധ തൊഴിലാളികളെയും ബിരുദധാരികളെയുമാണ് നറുക്കെടുപ്പിൽ പരിഗണിച്ചത്.

844 കട്ട് ഓഫ് സ്കോർ ഉള്ള 15 അപേക്ഷകർക്ക് സ്കിൽഡ് വർക്കർ സ്ട്രീം വഴി ഇൻവിറ്റേഷൻ ലഭിച്ചു. സ്കിൽഡ് വർക്കർ ഇൻ മാനിറ്റോബ സ്ട്രീമിൽ 1,466 പേർക്കും ഇന്‍റർനാഷണൽ എഡ്യൂക്കേഷൻ സ്ട്രീം വഴി 1,866 അപേക്ഷകർക്കും ഇൻവിറ്റേഷൻ നൽകി.