Monday, September 8, 2025

വിദേശ വിദ്യാർത്ഥി പ്രവേശനം കുറഞ്ഞു; റെജൈന സർവകലാശാല പ്രതിസന്ധിയിൽ

റെജൈന : സ്റ്റുഡൻ്റ് വീസ പ്രോസ്സസിങ്ങിലെ കാലതാമസം സർവകലാശാലയിൽ പ്രവേശനം നേടാൻ ഒരുങ്ങുന്ന വിദേശ വിദ്യാർത്ഥികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതായി റെജൈന സർവകലാശാല. ഫെഡറൽ സർക്കാർ രാജ്യാന്തര വിദ്യാർത്ഥികൾക്കുള്ള വീസകൾ സമയബന്ധിതമായി പ്രോസസ്സ് ചെയ്യുന്നില്ലെന്ന് സർവകലാശാല പ്രസിഡൻ്റ് ജെഫ് കെഷെൻ പറയുന്നു. ഫെഡറൽ ഇമിഗ്രേഷൻ നയങ്ങളിലെ മാറ്റങ്ങളും രാജ്യാന്തര വിദ്യാർത്ഥികൾക്കുള്ള വീസ പ്രോസസിങിലെ കാലതാമസവും സസ്കാച്വാൻ പോളിടെക്‌നിക്കിൽ ഉൾപ്പെടെ കാനഡയിലുടനീളമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബാധിക്കുന്നുണ്ട്.

അതേസമയം വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയുമ്പോൾ 2024 മുതൽ ആഭ്യന്തര വിദ്യാർത്ഥി പ്രവേശനം വർധിച്ചതായി ജെഫ് കെഷെൻ അറിയിച്ചു. എന്നാൽ, വിദേശ വിദ്യാർത്ഥി പ്രവേശനത്തിലെ ഇടിവ് സർവകലാശാലയ്ക്ക് സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര വിദ്യാർത്ഥി പ്രവേശനത്തിലെ ഇടിവ് കാരണം ഈ വർഷം സർവകലാശാലയ്ക്ക് ഒരു കോടി ഡോളറിന്‍റെ വരുമാന നഷ്ടം നേരിടേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2024-ൽ ആഭ്യന്തര, അന്തർദേശീയ വിദ്യാർത്ഥികളുടെ യു ഓഫ് ആർ പ്രവേശന സംഖ്യ ഏകദേശം 17,400 വിദ്യാർത്ഥികളാണെന്ന് കെഷെൻ പറഞ്ഞു. 2025-ൽ, ആഭ്യന്തര വിദ്യാർത്ഥികളുടെ എണ്ണത്തിൽ 1.8% വർധന ഉണ്ടായിട്ടും ആ സംഖ്യ ഏകദേശം 16,700 ആയി കുറഞ്ഞു. അതിനാൽ, 700 വിദ്യാർത്ഥികളുടെ നഷ്ടം പൂർണ്ണമായും രാജ്യാന്തര വിദ്യാർത്ഥികളുടെ സാഹചര്യം മൂലമാണെന്ന് അദ്ദേഹം പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!