Thursday, June 18, 2026

താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാം നിർത്തലാക്കണമെന്ന ആവശ്യം ശക്തം: സർവേ

ഓട്ടവ : രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാം (TFW) നിർത്തലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ, ഈ പദ്ധതി നിർത്തലാക്കണമെന്ന ആവശ്യം ശക്തമായതായി പുതിയ സർവേ സൂചിപ്പിക്കുന്നു. യുവാക്കളുടെ ഉയർന്ന തൊഴിലില്ലായ്മ നിരക്ക് ചൂണ്ടിക്കാട്ടി കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവ് അടുത്തിടെ പദ്ധതി നിർത്തലാക്കണമെന്ന് ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി മാർക്ക് കാർണി താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാം അവസാനിപ്പിക്കുന്നതിനുള്ള നിർദ്ദേശം തള്ളിക്കളഞ്ഞിട്ടുണ്ട്.

44% പേർ പദ്ധതി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടതായി പുതിയ അബാക്കസ് ഡാറ്റ പോൾ സൂചിപ്പിക്കുന്നു. 30 മുതൽ 44 വയസ്സ് വരെ പ്രായമുള്ളവരിൽ 50 ശതമാനവും 18 മുതൽ 29 വയസ്സ് വരെ പ്രായമുള്ളവരിൽ 48 ശതമാനവും പദ്ധതി നിർത്തലാക്കാൻ ആവശ്യപ്പെടുന്നതായി സർവേ കണ്ടെത്തി. പ്രൈറി പ്രവിശ്യകളിലാണ് താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാം അവസാനിപ്പിക്കുന്നതിനുള്ള പിന്തുണ ഏറ്റവും കൂടുതലെങ്കിൽ കെബെക്കിലും അറ്റ്ലാൻ്റിക് കാനഡയിലുമാണ് ഏറ്റവും കുറവ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!