ഓട്ടവ : കാനഡയിലെ അതിമനോഹരമായ റോക്കി പർവതനിരകൾ, ടൊറൻ്റോ സിറ്റി, കെബെക്ക് സിറ്റിയിലെ ആകർഷകമായ തെരുവുകൾ എന്നിവ സ്വപ്നം കാണുന്നവരുണ്ടോ? നിങ്ങൾ നോർത്തേൺ ലൈറ്റ്‌സിനെ പിന്തുടരുന്ന ഒരു യൂറോപ്യൻ ആകട്ടെ, ടൊറൻ്റോ കോൺഫറൻസിൽ പങ്കെടുക്കുന്ന ഒരു ഏഷ്യൻ പ്രൊഫഷണലാകട്ടെ, അല്ലെങ്കിൽ നയാഗ്ര ഫോൾസിലെ അത്ഭുതങ്ങൾ കാണാൻ ഒരുങ്ങുന്ന ഒരു ഓഷ്യാനിക് ആകട്ടെ, ഇപ്പോൾ ആറ് മാസം വരെ വീസയില്ലാതെ കാനഡ സന്ദർശിക്കാം. കാനഡയുടെ വീസരഹിത നയത്തിലൂടെ അറുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കാനഡയിലേക്ക് എത്താൻ സാധിക്കും.
വീസ രഹിത രാജ്യങ്ങളുടെ പൂർണ്ണ പട്ടിക
യൂറോപ്പ്
ശക്തമായ നയതന്ത്ര ബന്ധങ്ങളും കുറഞ്ഞ അപകടസാധ്യതയും കാരണം, ഇടിഎ ഉള്ള വീസ രഹിത രാജ്യങ്ങളുടെ പട്ടികയിൽ യൂറോപ്പ് ആധിപത്യം പുലർത്തുന്നു. അൻഡോറ, ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ്‌ലാൻഡ്, അയർലൻഡ്, ഇറ്റലി, ലാത്വിയ, ലിച്ചെൻസ്റ്റൈൻ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, മൊണാക്കോ, നെതർലാൻഡ്‌സ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സാൻ മറിനോ, സ്ലൊവാക്യ, സ്ലൊവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് കിംഗ്ഡം, വത്തിക്കാൻ സിറ്റി സ്റ്റേറ്റ് എന്നീ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വീസയില്ലാതെ കാനഡയിൽ പ്രവേശിക്കാനാവും. താമസ കാലയളവ്: 6 മാസം വരെ.

ഏഷ്യ
ഏഷ്യൻ വീസ രഹിത രാജ്യങ്ങൾ കാനഡയുമായുള്ള സാമ്പത്തിക പങ്കാളിത്തങ്ങളെ പ്രതിഫലിപ്പിക്കുന്നു. ബ്രൂണൈ ദാറുസ്സലാം, ഹോങ്കോങ് എസ്.എ.ആർ, ഇസ്രയേൽ, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, സിംഗപ്പൂർ, തായ്‌വാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് വീസയില്ലാതെ ആറു മാസത്തേക്ക് കാനഡയിൽ താമസിക്കാം.
ഓഷ്യാനിയ
പ്രധാനമായും പസഫിക് ദ്വീപുകളും ഓസ്ട്രേലിയയും ഓഷ്യാനിയ ഗ്രൂപ്പിൽ ഉൾപ്പെടുന്നു. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, പാപ്പുവ ന്യൂ ഗിനിയ, സമോവ, സോളമൻ ദ്വീപുകൾ എന്നീ രാജ്യങ്ങളാണ് ഓഷ്യാനിയ ഗ്രൂപ്പിലുള്ള രാജ്യങ്ങൾ.

നോർത്ത് – ലാറ്റിൻ അമേരിക്ക
പൂർണ്ണമായും വീസ ഒഴിവാക്കിയിരിക്കുന്ന യുഎസിന് പുറമെ ബഹാമാസ്, ബാർബഡോസ്, ചിലി എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വീസയില്ലാതെ കാനഡയിലെത്താം. എല്ലാ പ്രവേശന രീതികൾക്കും യുഎസ് പൗരന്മാർക്ക് വീസ, ഇടിഎ-ഇളവ് ഉണ്ട്.
ആഫ്രിക്ക
പല ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കും കാനഡ പ്രവേശനത്തിന് വീസ ആവശ്യമാണ്.