എഡ്മിന്‍റൻ : ആൽബർട്ട ഹെൽത്ത് സർവീസസ് നിർദ്ദേശിച്ച ഏറ്റവും പുതിയ ഓഫർ നിരസിച്ച് പ്രവിശ്യാ ഫ്രണ്ട്‌ലൈൻ ഹെൽത്ത് കെയർ വർക്കേഴ്സ്. ഓഗസ്റ്റ് 28 നും സെപ്റ്റംബർ 10 നും ഇടയിൽ നടന്ന വോട്ടെടുപ്പിൽ 78% അംഗങ്ങൾ വോട്ടു ചെയ്യുകയും അവരിൽ 59% അംഗങ്ങൾ ഓഫറിനെതിരെ തീരുമാനമെടുക്കുകയും ചെയ്തതായി ആൽബർട്ട ഹെൽത്ത് സയൻസസ് അസോസിയേഷൻ (HSAA) അറിയിച്ചു.

പാരാമെഡിക്കുകൾ, ഡയഗ്നോസ്റ്റിക് ഇമേജിംഗ് സ്പെഷ്യലിസ്റ്റുകൾ, മാനസികാരോഗ്യ കൗൺസിലർമാർ, റെസ്പിറേറ്ററി തെറാപ്പിസ്റ്റുകൾ, ഫാർമസിസ്റ്റുകൾ, ഫിസിയോതെറാപ്പിസ്റ്റുകൾ, ഡയറ്റീഷ്യൻമാർ, സാമൂഹിക പ്രവർത്തകർ എന്നിവരുൾപ്പെടെ ഇരുപതിനായിരത്തിലധികം സ്പെഷ്യലൈസ്ഡ് ഹെൽത്ത് കെയർ ജീവനക്കാരെ HSAA പ്രതിനിധീകരിക്കുന്നു. അടുത്ത ഘട്ടത്തെക്കുറിച്ച് തീരുമാനമെടുക്കാൻ വരും ആഴ്ചകളിൽ യൂണിയൻ അംഗങ്ങളുമായി സംസാരിക്കുമെന്ന് HSAA പ്രസിഡൻ്റ് മൈക്ക് പാർക്കർ പറഞ്ഞു.