ഫ്രെഡറിക്ടൺ : കഴിഞ്ഞയാഴ്ച യുക്രെയ്‌നിലുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ന്യൂബ്രൺസ്വിക് സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. ന്യൂബ്രൺസ്വിക് സെൻ്റ്-സൈമണിൽ നിന്നുള്ള പാട്രിക് (24) ആണ് മരിച്ചത്. ഫെബ്രുവരിയിൽ അവധിക്കാലം ആഘോഷിക്കാൻ ഇംഗ്ലണ്ടിലേക്ക് പോകുകയാണെന്ന് കുടുംബത്തോട് പറഞ്ഞ പാട്രിക് യുക്രെയ്‌നിലേക്ക് പോയതായി പിതാവ് മാർക്ക് മസറോൾ പറയുന്നു. റഷ്യൻ ആക്രമണത്തെ ചെറുക്കാൻ പാട്രിക് പോളണ്ടിലേക്കും തുടർന്ന് യുക്രെയ്‌നിലും എത്തിയതായി അദ്ദേഹം അറിയിച്ചു.

ചരിത്ര വിദ്യാർത്ഥിയായിരുന്ന പാട്രിക് കോവിഡ് മഹാമാരിക്ക് തൊട്ടുമുമ്പ്, കനേഡിയൻ സായുധ സേനയിൽ ചേരാൻ പദ്ധതിയിട്ടിരുന്നു. പക്ഷേ അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ ശേഷം പുറത്തിറങ്ങിയതായി പിതാവ് പറയുന്നു. യുദ്ധമുന്നണിയിലേക്ക് പോകുന്നതിന് മുമ്പ് മെയ് 27-നാണ് പാട്രിക്കുമായി അവസാനമായി സംസാരിച്ചതെന്നും പിതാവ് മാർക്ക് മസറോൾ പറഞ്ഞു.