കാൽഗറി : തീപിടിത്തത്തെ തുടർന്ന് കാൽഗറി സെൻട്രൽ ലൈബ്രറിയിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയും അടച്ചുപൂട്ടുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് കാൽഗറി നഗരമധ്യത്തിലുള്ള ലൈബ്രറിയിൽ തീപിടിത്തമുണ്ടായത്.

തീ നിയന്ത്രണവിധേയമാക്കിയതായും പൊതുജനങ്ങൾക്ക് അപകടമൊന്നുമില്ലെന്നും കാൽഗറി പൊലീസ് അറിയിച്ചു. ലൈബ്രറി ഒഴിപ്പിച്ചതായും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.