ടൊറന്റോ: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ടൊറന്റോ സ്വദേശി പിടിയിൽ. “പ്രൊജക്റ്റ് ഫേഡ്” എന്ന് പേരിട്ടിരിക്കുന്ന മയക്കുമരുന്ന് കടത്ത് അന്വേഷണത്തിലാണ് 54 വയസ്സുള്ള മൈക്കൽ നെൽസണെ പൊലീസ് അറസ്റ്റ് ചെയ്തത്. എഗ്ലിന്റൺ അവന്യൂ വെസ്റ്റ് ആൻഡ് ഓക്ക് വുഡ് അവന്യൂവിൽ സ്ഥിതി ചെയുന്ന പ്രതിയുടെ ഓഫീസ് വഴിയാണ് മയക്കുമരുന്ന് കടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

സെപ്റ്റംബർ 9-ന് പ്രതിയുടെ ഓഫീസിൽ നടത്തിയ തിരച്ചിലിൽ ഫെന്റനൈൽ, കൊക്കെയ്ൻ, ക്രാക്ക് കൊക്കെയ്ൻ, മരിജുവാന, ഹാഷ് എന്നിവയുൾപ്പെടെ 105,000 ഡോളറിൽ കൂടുതൽ വിലവരുന്ന മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. മയക്കുമരുന്നിന് പുറമേ, മോഷ്ടിച്ചതെന്ന് കരുതുന്ന മദ്യവും മറ്റ് സാധനങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. പ്രതിക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തി. ഒക്ടോബർ 23 വ്യാഴാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കും.
