Sunday, March 1, 2026

പരിസ്ഥിതി നിയമങ്ങളിൽ ഇളവ് വരുത്താൻ കെബെക്ക്‌

മൺട്രിയോൾ : പ്രവിശ്യയിലെ പരിസ്ഥിതി സംരക്ഷണ നിയമങ്ങളിൽ ഇളവ് വരുത്താൻ പദ്ധതിയിടുന്നതായി കെബെക്ക് പ്രീമിയർ ഫ്രാൻസ്വാ ലെഗോൾട്ട്. ഉദ്യോഗസ്ഥ തലത്തിലെ ഇടപെടലുകൾ കുറച്ച്, കാര്യക്ഷമത വർധിപ്പിക്കാൻ “ഷോക്ക് ട്രീറ്റ്മെൻ്റ്” ആവശ്യമാണെന്ന പ്രസ്താവനയ്ക്കു പിന്നാലെയാണ് ലെഗോൾട്ടി​ന്റെ വെളിപ്പെടുത്തൽ. പരിസ്ഥിതി സംരക്ഷണത്തിൽ കെബെക്കിന് കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്നും ഈ രംഗത്ത് ഇത്രയധികം കഠിനാധ്വാനം ചെയ്യുന്ന ഒരേയൊരു ഭരണകൂടം തങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ‌

അതേസമയം, ജനങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിന് വേണ്ടി ചില നടപടികൾക്ക് താൽകാലികമായി ഇടവേള നൽകാൻ സാധിക്കുമോയെന്ന് പുതിയ പരിസ്ഥിതി മന്ത്രി ബെർണാർഡ് ഡ്രെയിൻവിൽ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാർബൺ എക്സ്ചേഞ്ചിൽ നിന്ന് കെബെക്കിന് പ്രതിവർഷം 100 കോടി ഡോളറിലധികം ലഭിക്കുന്നുണ്ടെന്നും, ഈ തുക എങ്ങനെ ജനങ്ങളെ സഹായിക്കാൻ ഉപയോഗിക്കമെന്നതാണ് ആലോചനയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!