മൺട്രിയോൾ : വരും വർഷങ്ങളിൽ മൺട്രിയോളിലെ ജനസംഖ്യയിൽ കുറവുണ്ടാകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡി ലാ സ്റ്റാറ്റിസ്റ്റിക് ഡു കെബെക്ക് (ISQ) പ്രവചിക്കുന്നു. നിലവിൽ, ഏകദേശം 22 ലക്ഷം ആളുകളാണ് മൺട്രിയോൾ ദ്വീപിൽ താമസിക്കുന്നത്. എന്നാൽ, അഞ്ച് വർഷത്തിനുള്ളിൽ നഗരത്തിലെ ജനസംഖ്യയിൽ ഏകദേശം പത്ത് ശതമാനം കുറവുണ്ടാകുമെന്ന് ISQ റിപ്പോർട്ട് ചെയ്തു. ലെഗോൾട്ട് സർക്കാരിന്‍റെ പുതിയ കുടിയേറ്റ നയങ്ങൾ കൂടി കണക്കിലെടുത്താണ് ISQ ഓരോ വർഷവും ജനസംഖ്യാ പ്രവചനം പുറത്തിറക്കുന്നത്.

സമ്പദ്‌വ്യവസ്ഥ തകരുകയും പണപ്പെരുപ്പം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ ശാന്തമായ ജീവിതം ആഗ്രഹിക്കുന്ന മൺട്രിയോൾ നിവാസികൾ പ്രാന്തപ്രദേശങ്ങളിലേക്ക് കുടിയേറുന്നത് തുടരുന്നതായി ISQ പറയുന്നു. അതേസമയം കെബെക്കിലുടനീളം ഈ വർഷം 64,250 സ്ഥിരം കുടിയേറ്റക്കാർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നുത്.