Tuesday, October 14, 2025

കുടിയേറ്റ നിയന്ത്രണം: മെട്രോ വൻകൂവറിൽ ജനസംഖ്യാ വളർച്ച മന്ദഗതിയിൽ

വൻകൂവർ : ഫെഡറൽ കുടിയേറ്റ നയത്തിലെ മാറ്റങ്ങൾ കാരണം മെട്രോ വൻകൂവറിലെ ജനസംഖ്യാ വളർച്ച മന്ദഗതിയിലായതായി റിപ്പോർട്ട്. 2050 ആകുമ്പോഴേക്കും നഗരത്തിലെ ജനസംഖ്യ 41 ലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, 2024-ൽ സിറ്റി കൗൺസിൽ പ്രവചിച്ചതിനേക്കാൾ 50,000 ആളുകളുടെ കുറവാണിത്.

താൽക്കാലിക വിദേശ തൊഴിലാളി പരിപാടിയിൽ (TFW) നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി കഴിഞ്ഞ വർഷം ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. നിയന്ത്രണ പ്രകാരം ആറ് ശതമാനമോ അതിൽ കൂടുതലോ തൊഴിലില്ലായ്മ നിരക്ക് ഉള്ള പ്രദേശങ്ങളിൽ കുറഞ്ഞ വേതനത്തിന് താൽക്കാലിക വിദേശ തൊഴിലാളികൾക്കുള്ള അപേക്ഷകൾ നിരസിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!