വൻകൂവർ : പ്രവിശ്യയിലെ നിരവധി കാട്ടുതീകൾ നിയന്ത്രണവിധേയമായതോടെ ചില പ്രദേശങ്ങളിൽ ഒഴിപ്പിക്കൽ ഉത്തരവ് പിൻവലിച്ചതായി ബ്രിട്ടിഷ് കൊളംബിയ സർക്കാർ അറിയിച്ചു. എന്നാൽ, അടുത്ത ആഴ്ച ചൂടും വരണ്ടതുമായ കാലാവസ്ഥ തുടരുമെന്നതിനാൽ കാട്ടുതീ പടരുന്നതിന് സാധ്യതയുണ്ടെന്ന് അഗ്നിശമന ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. പ്രവിശ്യയിൽ ഏകദേശം 145 തീപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ 38 എണ്ണം നിയന്ത്രണാതീതമായി.

തോംസൺ-നിക്കോള റീജനൽ ഡിസ്ട്രിക്റ്റ്, കോക്വിഹല്ല ലേക്ക് മേഖല എന്നിവിടങ്ങളിലെ ഒഴിപ്പിക്കൽ ഉത്തരവാണ് നിലവിൽ പിൻവലിച്ചിരിക്കുന്നത്. വില്യംസ് ലേക്കിന് സമീപമുണ്ടായ കാട്ടുതീയെ തുടർന്ന് ബോസ്ക് തടാക പ്രദേശത്തിനുള്ള ഒഴിപ്പിക്കൽ മുന്നറിയിപ്പ് വ്യാഴാഴ്ച കരിബൂ റീജനൽ ഡിസ്ട്രിക്റ്റ് പിൻവലിച്ചു. അതേസമയം കരിബൂ, കംലൂപ്സ് ഫയർ സെന്‍ററുകളിൽ താപനില ഒന്നോ രണ്ടോ ഡിഗ്രി കുറഞ്ഞിട്ടുണ്ടെങ്കിലും വരണ്ട കാലാവസ്ഥയും ഉയർന്ന താപനിലയും കാട്ടുതീ വീണ്ടും ആരംഭിക്കാൻ കാരണമായേക്കുമെന്ന് ബിസി വൈൽഡ് ഫയർ സർവീസ് മുന്നറിയിപ്പ് നൽകി.