സെൻ്റ് ജോൺസ് : കഴിഞ്ഞ ആഴ്ച ഈ വർഷത്തെ ഒമ്പതാമത്തെ നറുക്കെടുപ്പ് നടത്തി ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ ഇമിഗ്രേഷൻ വകുപ്പ്. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NLPNP), അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) എന്നിവയിലൂടെ ആകെ 353 അപേക്ഷകർക്ക് ഇൻവിറ്റേഷൻ (ITAs) നൽകി.

പ്രവിശ്യയിലെ ഏറ്റവും പുതിയ നറുക്കെടുപ്പ് സെപ്റ്റംബർ 12 നാണ് നടന്നത്. ഈ നറുക്കെടുപ്പിൽ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി 218 അപേക്ഷകർക്കും അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം വഴി 135 അപേക്ഷകർക്കുമാണ് ഇൻവിറ്റേഷൻ ലഭിച്ചത്. ഈ വർഷം ഇതുവരെ, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി 2,018 ഉദ്യോഗാർത്ഥികൾക്കും അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിലൂടെ 586 പേർക്കും ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.