ഹാലിഫാക്സ് : ഡൽഹൗസി സർവകലാശാലയിലെ പണിമുടക്ക് അവസാനിച്ചതായി സർവകലാശാല ബോർഡും ഫാക്കൽറ്റി അസോസിയേഷനും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ സർവകലാശാലയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ, താൽക്കാലിക കരാറിലെത്തിയതോടെ പണിമുടക്ക് അവസാനിപ്പിക്കാൻ സമ്മതിച്ചതായി ഇരുപക്ഷവും പറയുന്നു. കരാർ ചർച്ച വഴിമുട്ടിയതോടെ ഓഗസ്റ്റ് 20 ന് സർവകലാശാല ഫാക്കൽറ്റി അസോസിയേഷൻ പണിമുടക്ക് ആരംഭിച്ചിരുന്നു.

കരാറിന്‍റെ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കരാർ ഫാക്കൽറ്റി അസോസിയേഷൻ ബോർഡിലെ അംഗങ്ങൾ അംഗീകരിച്ച ശേഷമായിരിക്കും കരാർ വിവരങ്ങൾ പുറത്തുവിടുക. സർവകലാശാലയിലെ ക്ലാസുകൾ പുനരാരംഭിക്കുന്ന തീയതി ചൊവ്വാഴ്ച വൈകുന്നേരം അറിയിക്കുമെന്ന് ഇരുപക്ഷവും പറയുന്നു. “ശരത്കാല ടേം തീയതികൾ, ശരത്കാല അവധി, സമയപരിധി, പരീക്ഷാ കാലയളവ്, മറ്റ് റിട്ടേൺ-ടു-ക്ലാസ് പ്രോട്ടോക്കോളുകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എത്രയും വേഗം അറിയിക്കും,” സർവകലാശാല ബോർഡ് പറയുന്നു.