Tuesday, October 14, 2025

ഓഗസ്റ്റിൽ പണപ്പെരുപ്പം 1.9% ആയി ഉയർന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ഓട്ടവ : ഓഗസ്റ്റിൽ പ്രധാന പണപ്പെരുപ്പ നിരക്ക് 1.9% ആയി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. ജൂലൈയിലെ 1.7 ശതമാനത്തിൽ നിന്ന് പണപ്പെരുപ്പം രണ്ട് ശതമാനമായി ഉയരുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചിരുന്നു. ഉയർന്ന ശുദ്ധീകരണ മാർജിനുകൾ കുറഞ്ഞ ക്രൂഡ് ഓയിൽ ചെലവുകൾ നികത്തിയതിനാൽ ഓഗസ്റ്റിൽ പെട്രോൾ വില പ്രതിമാസം 1.4% വർധിച്ചതായി ഏജൻസി അറിയിച്ചു. ഓഗസ്റ്റിൽ ഇന്ധനവില പ്രതിവർഷം 12.7% കുറഞ്ഞു. വാടക വർധനയും മോർഗെജ് പലിശ ചെലവുകളും വാർഷിക പണപ്പെരുപ്പ നിരക്ക് ഉയർത്താൻ കാരണമായി.

ഇന്ധനവില ഒഴിവാക്കി ഓഗസ്റ്റിൽ പണപ്പെരുപ്പം 2.4 ശതമാനമായി, കഴിഞ്ഞ മൂന്ന് മാസത്തെ അപേക്ഷിച്ച് ഒരു പോയിൻ്റ് കുറവ്. കൂടാതെ ഗ്രോസറി സാധനങ്ങളുടെ വില ഓഗസ്റ്റിൽ പ്രതിവർഷം 3.5% വർധിച്ചു. ഇത് ജൂലൈയേക്കാൾ പത്തിലൊന്ന് പോയിൻ്റ് വർധനയാണ് രേഖപ്പെടുത്തിയത്. മാംസത്തിന്‍റെ വില വളർച്ച ഓഗസ്റ്റിൽ കഴിഞ്ഞ മാസത്തെ 4.7 ശതമാനത്തിൽ നിന്ന് 7.2 ശതമാനമായി ഉയർന്നു. പുതിയതും ശീതീകരിച്ചതുമായ ബീഫിന്‍റെ വില 12.7% വർധിച്ചതാണ് ഇതിന് കാരണം. അതേസമയം, പുതിയ പഴങ്ങളുടെ വില 1.1% കുറഞ്ഞു. എന്നാൽ, ജൂലൈയെ അപേക്ഷിച്ച് 3.9% വർധനയുണ്ടായി, മുന്തിരിയുടെയും ചെറിയുടെയും വില കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം. സെൽഫോൺ പ്ലാനുകൾക്കുള്ള ബാക്ക്-ടു-സ്കൂൾ ഡീലുകൾ കുറവായതിനാൽ ഓഗസ്റ്റിൽ സെല്ലുലാർ സർവീസ് നിരക്കും പ്രതിമാസ അടിസ്ഥാനത്തിൽ വർധിച്ചതായി ഏജൻസി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!