ഓട്ടവ : രാജ്യത്തെ ഭവന നിർമ്മാണത്തിന്‍റെ വാർഷിക നിരക്ക് ജൂലൈയെ അപേക്ഷിച്ച് ഓഗസ്റ്റിൽ 16% കുറഞ്ഞതായി കാനഡ മോർഗെജ് ആൻഡ് ഹൗസിങ് കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തു. ജൂലൈയിൽ 293,537 പുതിയ വീടുകൾ നിർമ്മിച്ചപ്പോൾ ഓഗസ്റ്റിൽ ഇത് 245,791 യൂണിറ്റായി കുറഞ്ഞതായി ദേശീയ ഭവന ഏജൻസി അറിയിച്ചു.

10,000 അല്ലെങ്കിൽ അതിൽ കൂടുതൽ ജനസംഖ്യയുള്ള കനേഡിയൻ നഗരങ്ങളിൽ ഭവന നിർമ്മാണത്തിന്‍റെ വാർഷിക നിരക്ക് കഴിഞ്ഞ മാസം 272,330 ൽ നിന്ന് 223,728 ആയി കുറഞ്ഞതായും ഏജൻസി പറയുന്നു. ഗ്രാമീണ മേഖലയിലെ ഭവന നിർമ്മാണത്തിന്‍റെ വാർഷിക നിരക്ക് ഓഗസ്റ്റിൽ 22,063 ആയി കണക്കാക്കുന്നു.