ഓട്ടവ : സാൽമൊണെല്ല ബാക്റ്റീരിയ കലർന്ന സലാമി, കാസിയറ്റോർ എന്നിവ കഴിച്ചതുമായി ബന്ധപ്പെട്ട് കാനഡയിലുടനീളം ഡസൻ കണക്കിന് ആളുകൾ രോഗബാധിതരായതായി പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ റിപ്പോർട്ട് ചെയ്തു. 90 സ്ഥിരീകരിച്ച സാൽമൊണെല്ല കേസുകൾ ഉണ്ടെന്നും അതിൽ 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ആൽബർട്ടയിൽ 69 കേസുകളും ഒൻ്റാരിയോയിൽ 19 കേസുകളും മാനിറ്റോബയിലും ബ്രിട്ടിഷ് കൊളംബിയയിലും ഓരോ കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏപ്രിൽ മധ്യത്തിനും ഓഗസ്റ്റ് ആദ്യത്തിനും ഇടയിലാണ് ആളുകൾക്ക് അസുഖം ബാധിച്ചതെന്നും ആരോഗ്യ ഏജൻസി പറയുന്നു. സാൽമൊണെല്ല അണുബാധയെ തുടർന്ന് കാനഡയിലുടനീളം അറുപത്തിയഞ്ചിലധികം സലാമി, കാസിയറ്റോർ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചിട്ടുണ്ട്.