Tuesday, October 14, 2025

പിടിവിടാതെ അഞ്ചാംപനി: മാനിറ്റോബയിൽ കേസുകളുടെ എണ്ണം ഇരുന്നൂറ് കടന്നു

വിനിപെഗ് : ഈ വർഷം മാനിറ്റോബയിൽ സ്ഥിരീകരിച്ച അഞ്ചാംപനി കേസുകളുടെ എണ്ണം 200 കവിഞ്ഞു. പ്രവിശ്യയുടെ ഡാറ്റാബേസ് അനുസരിച്ച്, സെപ്റ്റംബർ 13 വരെ സ്ഥിരീകരിച്ച അഞ്ചാംപനി കേസുകൾ 204 ആയി. കഴിഞ്ഞ ആഴ്ചയേക്കാൾ ആറ് കേസുകൾ കൂടുതലാണിത്. സെപ്റ്റംബറിൽ ഇതുവരെ ആകെ 10 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം മാനിറ്റോബയിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിരുന്നില്ല. അതേസമയം സെപ്റ്റംബർ 6 വരെ കാനഡയിലുടനീളം 4,902 അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തതായി ഫെഡറൽ സർക്കാർ ഡാറ്റ സൂചിപ്പിക്കുന്നു.

വിനിപെഗ് ആശുപത്രിയിൽ പുതിയതായി അഞ്ചാംപനി സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 12-ന് ഉച്ചക്ക് പന്ത്രണ്ടിനും ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കുമിടയിൽ സെൻ്റ് ബോണിഫേസ് ആശുപത്രിയിലെ കഫറ്റീരിയ സന്ദർശിച്ചവർക്ക് അഞ്ചാംപനി ബാധിക്കാൻ സാധ്യതയുണ്ടെന്ന് പ്രവിശ്യാ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ആ സമയത്ത് കഫറ്റീരിയയിൽ ഉണ്ടായിരുന്നവർ ഒക്ടോബർ 4 വരെ രോഗലക്ഷണങ്ങൾ പരിശോധിക്കണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!