ഓട്ടവ : സൈഡ് കർട്ടൻ എയർബാഗ് ഇൻഫ്ലേറ്ററുകളുടെ തകരാറിനെ തുടർന്ന് കാനഡയിൽ ഫിയറ്റ് ക്രൈസ്ലർ ട്രക്കുകൾ തിരിച്ചുവിളിച്ചതായി ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. 2018 റാം 1500, 2500, 3500 മോഡൽ 348 വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്.

ഈ വാഹനങ്ങളുടെ ഡ്രൈവർക്കും അല്ലെങ്കിൽ യാത്രക്കാരുടെ സൈഡ് കർട്ടൻഎയർബാഗ് ഇൻഫ്ലേറ്ററുകൾ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. തൽഫലമായി ലോഹ ശകലങ്ങൾ വാഹന യാത്രക്കാരുടെ ശരീരത്തിൽ തുളഞ്ഞ് കയറി ഗുരുതര പരുക്കിന് കാരണമാകുമെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി. വിവരം ഫിയറ്റ് ക്രൈസ്ലർ ഉടമകളെ രേഖാമൂലം അറിയിക്കുമെന്നും ബാധിച്ച സൈഡ് കർട്ടൻ എയർബാഗ്(കൾ) മാറ്റിസ്ഥാപിക്കുന്നതിനായി അവരുടെ ട്രക്ക് ഒരു ഡീലർഷിപ്പിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുമെന്നും ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു.