ഹാലിഫാക്സ് : നോവസ്കോഷ അന്നാപൊളിസ് കൗണ്ടിയിലെ ലോങ് ലേക്ക് കാട്ടുതീ കാരണം കുടിയിറക്കപ്പെട്ടവർക്ക് ശനിയാഴ്ച അവരുടെ വീടുകളിലേക്ക് മടങ്ങാം. ഓഗസ്റ്റ് 13 ന് ആരംഭിച്ച വെസ്റ്റ് ഡൽഹൗസി കാട്ടുതീയിൽ 20 വീടുകൾ കത്തിനശിക്കുകയും നിരവധി ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രവിശ്യ പലായനം ചെയ്തവരെ അവരുടെ വീടുകളിലേക്ക് മടങ്ങാൻ അനുവദിച്ചുവരികയാണ്. 4957-5535 വെസ്റ്റ് ഡൽഹൗസി റോഡ്, 4527-4868 വരെ വെസ്റ്റ് ഡൽഹൗസി റോഡ്, 1971-2708 വരെ തോൺ റോഡ്, 47-265 വരെ മോഴ്സ് റോഡ്, ഹാർട്ട്‌ലാൻഡ് റോഡ്, മെഡിക്രാഫ്റ്റ് ലെയ്ൻ എന്നിവിടങ്ങളിൽ നിന്നും ഒഴിപ്പിച്ചവർക്കാണ് നാളെ വീടുകളിലേക്ക് മടങ്ങാൻ അനുവാദം നൽകിയിരിക്കുന്നത്. താമസക്കാർക്ക് മാത്രമേ പ്രദേശത്ത് വീണ്ടും പ്രവേശിക്കാൻ അനുവാദമുള്ളൂവെന്നും ബാരിക്കേഡുകൾ സ്ഥാപിച്ച് തിരക്ക് നിയന്ത്രിക്കുമെന്നും പ്രവിശ്യാ എമർജൻസി മാനേജ്‌മെൻ്റ് മന്ത്രി കിം മാസ്‌ലാൻഡ് അറിയിച്ചു. 2762-3408 തോൺ റോഡ് വരെയുള്ള സ്ഥലങ്ങളിൽ വൈദ്യുതി വിതരണം വിച്ഛേദിക്കും. താമസക്കാർ വീടുകളിലേക്ക് മടങ്ങിയാൽ വൈദ്യുതി പുനഃസ്ഥാപിക്കും. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ 7 മണിക്ക് മാലിന്യ ശേഖരണം നടക്കും. അന്നാപൊളിസ് കൗണ്ടിയിൽ പ്രാദേശിക അടിയന്തരാവസ്ഥ തുടരുകയാണ്.