നയാഗ്ര ഫോൾസ് : അടുത്ത പ്രവിശ്യാ തിരഞ്ഞെടുപ്പിലും ഒൻ്റാരിയോ ന്യൂ ഡെമോക്രാറ്റുകളെ മാരിറ്റ് സ്റ്റൈൽസ് നയിക്കും. ശനിയാഴ്ച നയാഗ്ര ഫോൾസിൽ നടന്ന പാർട്ടി കൺവെൻഷനിൽ 68% പാർട്ടി അംഗങ്ങളുടെ പിന്തുണയോടെ മാരിറ്റ് സ്റ്റൈൽസ് നേതൃത്വ അവലോകനത്തെ അതിജീവിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പ്രവിശ്യാ തിരഞ്ഞെടുപ്പിലെ തെറ്റുകളിൽ നിന്ന് പാർട്ടി പാഠം ഉൾക്കൊണ്ട് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുമെന്ന് മാരിറ്റ് സ്റ്റൈൽസ് പറഞ്ഞു. ഒൻ്റാരിയോയിലെ ജനങ്ങൾക്ക് മികച്ച ഒരു ഗവൺമെൻ്റ് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു, അവർ അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ച് വ്യക്തമാക്കി.

ഫെബ്രുവരിയിൽ നടന്ന പ്രവിശ്യാ തിരഞ്ഞെടുപ്പിന് ശേഷം എൻഡിപി ഔദ്യോഗിക പ്രതിപക്ഷ പദവി നിലനിർത്തിയെങ്കിലും, 2022 മുതൽ പാർട്ടിക്ക് ഒരു നേട്ടവും സ്വന്തമാക്കാനായിട്ടില്ല. നാല് സീറ്റുകൾ നഷ്ടപ്പെടുകയും ലിബറലുകൾക്കും കൺസർവേറ്റീവുകൾക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് പാർട്ടി. 80 സീറ്റുകളുമായി ഫോർഡ് മൂന്നാമത്തെ ഭൂരിപക്ഷ സർക്കാരിനെ നേടി. ഒൻ്റാരിയോ നിയമസഭയിൽ 27 സീറ്റുകളുമായി എൻഡിപി വളരെ അകലെയാണ്. അടുത്ത ഒൻ്റാരിയോ പ്രവിശ്യാ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് 2029 ജൂൺ 7 ആണ്.