Tuesday, October 14, 2025

ഡ്രോ ദി ലൈൻ: കാർണി സർക്കാരിനെതിരെ പരിസ്ഥിതി പ്രവർത്തകർ

ടൊറൻ്റോ : പുതിയ ലിബറൽ ഗവൺമെൻ്റിന്‍റെ നടപടികളെ എതിർത്ത് ടൊറൻ്റോ നഗരമധ്യത്തിലെ സങ്കോഫ സ്ക്വയറിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് നൂറുകണക്കിന് പ്രതിഷേധക്കാർ ഒത്തുകൂടി. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഫോസിൽ ഇന്ധന പദ്ധതികൾക്കുള്ള പിന്തുണ, പ്രതീക്ഷിക്കുന്ന പൊതു സേവന വെട്ടിക്കുറവുകൾ, തദ്ദേശീയ അവകാശങ്ങൾ, യുദ്ധവിരുദ്ധ ആക്ടിവിസം തുടങ്ങിയ വിഷയങ്ങളിൽ ആശങ്ക പങ്കുവെച്ചാണ് പ്രോഗ്രസ്സീവ് സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. നവംബർ 4 ന് ഫെഡറൽ സർക്കാർ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് പ്രതിഷേധം നടക്കുന്നു.

ഡ്രോ ദി ലൈൻ എന്ന പേരിലുള്ള പ്രതിഷേധത്തിൽ പരിസ്ഥിതി പ്രവർത്തകൻ ഡേവിഡ് സുസുക്കി, ഗ്രാസി നാരോസ് ഫസ്റ്റ് നേഷൻ അംഗം ക്രിസ്സി ഐസക്സ് തുടങ്ങിയവർ പങ്കെടുത്തു. കുടിയേറ്റവുമായി ബന്ധപ്പെട്ട ബിൽ സി-2, പ്രധാന പദ്ധതി നിയമനിർമ്മാണവുമായി ബന്ധപ്പെട്ട ബിൽ സി-5 തുടങ്ങിയവ എതിർക്കണമെന്ന് പരിപാടിയുടെ സംഘാടകർ ആവശ്യപ്പെട്ടു. ഓട്ടവ, മൺട്രിയോൾ, വൻകൂവർ എന്നീ കനേഡിയൻ നഗരങ്ങൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള മറ്റ് സ്ഥലങ്ങളിലും സമാനമായ പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്തിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!