മിസ്സിസാഗ : തിങ്കളാഴ്ച പുലർച്ചെ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് മിസ്സിസാഗയിൽ ക്വീൻ എലിസബത്ത് വേ അടച്ചതായി ഒൻ്റാറിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു. രാവിലെ ആറുമണിയോടെയാണ് അപകടം ഉണ്ടായത്. രാവിലെ 8 മണിയോടെ, ക്വീൻ എലിസബത്ത് വേയിലെ എല്ലാ പാതകളും വീണ്ടും തുറന്നതായി പൊലീസ് റിപ്പോർട്ട് ചെയ്തു.

ഡ്രൈവർമാരോട് പ്രദേശം ഒഴിവാക്കാനും ഇതര വഴികൾ പരിഗണിക്കാനും അധികൃതർ നിർദ്ദേശിച്ചു. അപകടത്തിൽ പരുക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.